കേരള പ്രസ് അക്കാദമി എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്?
അക്കാദമിയുടെ ഭരണഘടനയിൽ സ്ഥാപനത്തിന്റെ പ്രവർത്തനപരിപാടിയെകുറിച്ചും ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായും ബൗദ്ധികവുമായ നിലവാരമുയർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് അക്കാദമി നടത്തേണ്ടത്. അതിൽ ക്ളാസ്സുകൾ, പഠനപരിപാടികൾ, ചർച്ചാസമ്മേളനങ്ങൾ, സെമിനാറുകൾ, പഠനപര്യടനങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതെല്ലാം സംഘടിപ്പിക്കുകയാണ് ഈ അക്കാദമിയുടെ ചുമതല വഹിക്കുന്ന ഭരണസമിതിയുടെ മുഖ്യഉത്തരവാദിത്തം.