ലോകമെമ്പാടും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു നാം ഉത്കണ്ഠപ്പെടാറുണ്ട്. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ നടപടികളെക്കുറിച്ചും മാധ്യമലോകം ആശങ്കപ്പെടേണ്ടതുണ്ട്. ലാസ്ളോ പെട്രോയെന്ന ഹംഗറിക്കാരി മാധ്യമപ്രവര്‍ത്തക തന്റെ ജോലി നിര്‍വഹണത്തിനിടെ ഒരു അഭയാര്‍ഥി ബാലികയോടു കാട്ടിയ ക്രൂരത ലോകമെമ്പാടും, നവമാധ്യമഭാഷയില് പറഞ്ഞാല്‍, വൈറലായി. മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അന്യായങ്ങളും കൊള്ളരുതായ്കകളും ധാരാളം ഉണ്ടാകുന്നുണ്ട്. ഇതു സമൂഹത്തില്‍ വലിയ അമര്ഷത്തിനിടയാക്കുന്നു.