അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് എഡിറ്റേഴ്സ് യുവ പത്രപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി 2000-ല്‍ തയാറാക്കിയ വെബ്സൈറ്റ് ആണ് www.schooljournalisam.org. പത്രപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളെ സംബന്ധിച്ച പരിശീലനമാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. ധാരാളം പാഠ്യഭാഗങ്ങളും മാതൃകകളും ഈ സൈറ്റിലുള്ളത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരേ പോലെ ഉപയോഗപ്രദമാണ്.
ഇതിലെ ഏറ്റവും ഉപകാരപ്രദമായ വിഭാഗങ്ങള്‍ ലെസണ് പ്ലാന്‍സ്, ടെക്ടൂള്സ്, ജേണലിസം സ്കില്‍സ്, റിസോഴ്സസ് എന്നിവയാണ്. ഇതില്‍ ലെസണ് പ്ലാന്‍സ് ആണ് ഏറെ ഉപകാരപ്രദം വര്‍ഷംതോറും പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണിത്. സൈറ്റില്‍ സൈനപ്പ് ചെയ്താല്‍ ഇമെയില്‍ വഴി പുതിയ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും. ഓണ്‍ലൈന്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയ്ക്കുള്ള വാര്‍ത്ത തയാറാക്കുന്ന രീതികള്‍ ഇതില്‍ വിവിധ ഭാഗങ്ങളായി നല്കിയിരിക്കുന്നു. ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ ഗ്രാഫിക്സ്, ലേഔട്ട്, ഓണ്‍ലൈന്‍-ഡിജിറ്റല്‍ ഡിസൈന്‍ എന്നിവ സംബന്ധിച്ച ഡിസൈന്‍ ആന്‍ഡ് ഗ്രാഫിക്സ് വിഭാഗം ഏറെ വിവരങ്ങള്‍ നല്‍കുന്നതാണ്. എഡിറ്റിംഗ് വിഭാഗത്തില്‍ കോപ്പി എഡിറ്റിംഗ്, കണ്ടന്റ് എഡിറ്റിംഗ്, ഗ്രാമര്‍, ഹെഡ്ലൈന്‍സ് എന്നിങ്ങനെയാണ് വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
എത്തിക്സ്, ജേണലിസം അടിസ്ഥാന വിവരങ്ങള്‍, നിയമങ്ങള്‍, മള്‍ട്ടിമീഡിയ-ഓണ്‍ലൈന്‍ ജേണലിസം വിവര ശേഖരണം, ന്യൂസ്റൂം മാനേജ്മെന്റ്, ഫോട്ടോഗ്രാഫി എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങള്‍ സ്പെഷലൈസേഷനു വേണ്ട വിവരങ്ങള്‍ നല്കുന്ന വിഭാഗത്തില്‍ ഡേറ്റാ ജേണലിസം, എന്റര്‍ടൈന്‍മെന്റ്, ഫീച്ചര്‍, ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം, പേഴ്സണാലിറ്റി പ്രൊഫൈല്‍, സ്പോര്‍ട്സ് എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നല്‍കിയിരുന്നു.
ആധുനികകാല പത്രപ്രവര്ത്തകനുവേണ്ട കാര്യങ്ങളാണ് ടെക്ടൂള്സില് ഉള്ളത്. ഡിസൈന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ സോഫ്റ്റ്വെയര്, മൊബൈല്‍ ആപ്പുകള്‍, മൊബൈല്‍ ജേണലിസം സംബന്ധിച്ച വിവരങ്ങള്‍, സോഫ്റ്റ്വെയര്, വെബ്സൈറ്റുകള്‍, വെബ് ആപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍നിന്നു കിട്ടും. സൈറ്റിന്റെ ഹോം പേജ് ഏറെ വിവരങ്ങള്‍ അടങ്ങിയതാണ്. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച പുതിയ അറിവുകള്‍ ധാരാളം ഇതില്‍നിന്നു കണ്ടെത്താം. അമേരിക്കന്‍ മാധ്യമരംഗത്തെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മറ്റിടങ്ങളിലും ഉപകാരപ്രദമാണ് അവ.
ഒ.എന്‍.എ.
അതിവേഗം പടര്‍ന്നു വരുന്ന ഓണ്‍ ലൈന്‍ മാധ്യമ മേഖലയിലെ പ്രഫഷണലുകള്‍ രൂപീകരിച്ച ഓണലൈന് ന്യൂസ് അസോസിയേഷന്റെ വെബ്സൈറ്റ് ആണ് ഒ.എന്‍.എ. (journalists.org) ഈ രംഗത്തെ പരിശീലനം, പുതിയ ടൂളുകള്‍ പരിചയപ്പെടുത്തല്‍, സ്കോളര്‍ഷിപ്പ് നല്കല് തുടങ്ങിയവയാണ് സംഘടന ചെയ്യുന്നത്. റിസോഴ്സസ് വിഭാഗം പുതിയ ടൂളുകളും മറ്റും പരിചയപ്പെടുത്തുന്നു. അമേരിക്കയാണ് ഇതിലെ പ്രതിപാദ്യ സ്ഥലമെങ്കിലും ഡേറ്റാ ജേണലിസത്തിന്റെ രീതികള്‍ അവിടെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് സൈറ്റിലെ വാര്‍ത്തകളില്‍നിന്നും ആര്‍ട്ടിക്കിളുകളില്‍ നിന്നും മനസിലാക്കാം.