Messages & Comments

ഉമ്മൻ ചാണ്ടി

Ummen Chandi

പ്രസ്‌ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മീഡിയ എന്ന പേരിൽ പ്രതിമാസ മാഗസിൻ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന മീഡിയയുടെ പുതിയ മുഖങ്ങൾ, പ്രവണതകൾ, വെല്ലുവിളികൾ, പ്രശ്നങ്ങൾ, പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം ചർച്ച ചെയ്യുന്ന ഫോറമായി ഇതു മാറുമെന്നു പ്രതീക്ഷിക്കുന്നു.
മീഡിയയേയും പൊതുസമൂഹത്തേയും തമ്മിൽ കൂട്ടിയിണക്കുന്ന പാലമായി ഈ മാസികയ്ക്കു പ്രവർത്തിക്കാൻ കഴിയും. പൊതുസമൂഹത്തിനും ഇതു പ്രയോജനകരമാകട്ടെ. എല്ലാ വിജയാശംസകളും നേരുന്നു.   

ഉമ്മൻ ചാണ്ടി
മുഖ്യമന്ത്രി; കേരളം

 

കെ. സി. ജോസഫ്‌

K C Joseph Ministerകേരള പ്രസ്‌ അക്കാദമിയുടെ ‘മീഡിയ’ എന്ന പേരിലുള്ള പ്രസിദ്ധീകരണം പുനരാരംഭിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്‌. മാധ്യമ വിദ്യാഭ്യാസവും പരിശീലനവും പഠനവും കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്‌ സ്വന്തമായി പ്രസിദ്ധീകരണമുണ്ടാകേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.
പത്രങ്ങളിലും മാഗസിനുകളിലും പ്രസിദ്ധീകൃതമായ ലേഖനങ്ങൾ സമാഹരിക്കുകയാണ്‌ മീഡിയ മുമ്പ്‌ ചെയ്തിരുന്നതെങ്കിൽ പുനരാരംഭിക്കുന്ന പ്രസിദ്ധീകരണത്തിൽ സ്വതന്ത്ര ലേഖനങ്ങളും പഠനങ്ങളുമാണ്‌ ഉണ്ടാവുക എന്നതും ഏറെ സന്തോഷകരമാണ്‌.
കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിലേറെ കേരളത്തിലെ മാധ്യമമേഖലയ്ക്ക്‌ കഴിവുറ്റ അസംഖ്യം പത്രപ്രവർത്തകരെ സംഭാവന ചെയ്ത അക്കാദമിയുടെ പ്രവർത്തനം അങ്ങേയറ്റം പ്രശംസനീയമാണ്‌. പരിമിതികൾ മറികടന്ന്‌ സംസ്ഥാനത്തെ മികച്ച അക്കാദമിയായി പ്രസ്‌ അക്കാദമിയെ വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌.
ലോകത്തെമ്പാടും അതിവേഗതയിലാണ്‌ വാർത്താവിതരണമാധ്യമങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നത്‌. മാധ്യമങ്ങളുടെ രീതിയിലും ഘടനയിലും ഉപയോഗത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം വിപ്ളവകരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. തൊഴിലിന്റെ ബദ്ധപ്പാടുകൾക്കിടയിലും ഇവയെകുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടത്‌ മാധ്യമപ്രവർത്തനത്തിന്റെ അറിവും കാര്യക്ഷമതയും വളർത്താൻ അത്യാവശ്യമാണ്‌. കേരളത്തിലെ മാധ്യമ പ്രവർത്തകരെ ഈ മാറ്റങ്ങളെ കുറിച്ച്‌ ബോധവാന്മാരാക്കാനും അവരുടെ തൊഴിൽപരമായ മേന്മ ഉയർത്താനും അക്കാദമിയുടെ പുതിയ പ്രസിദ്ധീകരണത്തിന്‌ കഴിയും എന്ന്‌ പ്രതീക്ഷിക്കുന്നു.
പ്രസ്‌ അക്കാദമിക്കും ‘മീഡിയ’ക്കും എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

കെ. സി. ജോസഫ്‌
സാംസ്കാരിക, ഐ.പി.ആർ.ഡി. വകുപ്പു മന്ത്രി; കേരളം

 

Opinions about ‘media’

    July cover

 

 

 

 

 

 

Congratulations on the launch of your magazine MEDIA and thank you for sharing the same with me.
I found it extremely relevant and found the articles very interesting. I have also asked my library to subscribe the same for larger reading by my colleagues. My colleagues and I will be glad to contribute in this magazine and in your endeavours at Kerala Press Academy.
Best wishes and regards
P. N. Vasanti; Director; Centre for Media Studies

“Media” seems interesting,
Warmly,
B.G. Verghese; former editor, HT and IE; heads the Centre for Policy Research

Read the Media magazine. Excellent content. Wishing you all the best.
Shajan C. Kumar

This looks impressive.
Bindu Bhaskar; Asian College of Journalism Dean

Had a quick look - excellent effort. I especially liked the pictures you have used, not just on the cover but on almost every page. I will forward the copy to people I know.
warm regards,
Sashi Nair; Editor, Vidura

Hats off to you! This is great.
Let me take this chance also to assure you my full support to your endeavors at The Press Academy.
I’m sharing this PDF magazine with my colleagues at WAN-IFRA.
V. Antony; WAN-IFRA