മീഡിയാ ആക്ട്
യൂറോപ്യന്‍ യൂണിയനിലെ മാധ്യമരംഗത്തെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് മീഡിയാ അക്കൗണ്ടബിലിറ്റി ആന്‍ഡ് ട്രാന്‍സ്പെരന്‍സി ഇന്‍ യൂറോപ്പ്. ഇതിനു വേണ്ടി 13 രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ കണ്‍സോര്‍ഷ്യമാണ് മീഡിയാ ആക്ട്. ഇതിന്റെ വിവരങ്ങള്‍ വളരെ സമ്പുഷ്ടമായ mediaact.eu എന്ന വെബ് സൈറ്റില്‍ നിന്ന് മനസിലാക്കാം. മീഡിയാ അക്കൗണ്ടബിലിറ്റി സിസ്റ്റം(എം.എ.എസ്) വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ പഠനം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. അവസാന റിപ്പോര്‍ട്ട് സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സൈറ്റില്‍ ഇപ്പോള്‍ തന്നെ പ്രൊജെക്ട് വിഭാഗത്തിലുള്ള സമ്മറി, ഒബ്ജെക്ടീവ്സ്, കണ്‍സെപ്ട്, മെതഡോളജി എന്നീ ഉപവിഭാഗങ്ങളിലുള്ള വിവരങ്ങള്‍ മാധ്യമരംഗത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളും ഉള്‍ക്കാഴ്ചകളും ഉള്‍ക്കൊള്ളുന്നതാണ്. ഇവന്റ്സ് എന്ന വിഭാഗത്തില്‍ നിന്ന് കണ്‍സോര്‍ഷ്യം മാധ്യമരംഗം സംബന്ധിച്ചു നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാം. സാധാരണ ശില്പശാലകളും ചര്‍ച്ചകളുമാണ് ഇവര്‍ നടത്തുന്നത്. കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 859 പഠനങ്ങളെക്കുറിച്ചുള്ള ഡേറ്റാബേസ് സൈറ്റിലുണ്ട്. റിലേറ്റഡ് ലിങ്ക്സ് എന്ന വിഭാഗം മാധ്യമ രംഗം സംബന്ധിച്ച അനേകം വെബ്സൈറ്റുകളിലേക്ക് വഴിതെളിക്കുന്നു. പ്രസ് ഏരിയയില്‍ നിന്ന് പുതിയ പത്രക്കുറിപ്പുകള്‍, ഫോട്ടോകള്‍ തുടങ്ങിയവ കണ്ടെത്താം.
സെന്റര്‍ ഫോര്‍ മീഡിയാ എത്തിക്സ്
മാധ്യമരംഗത്തെ നൈതികതയെ സംബന്ധിച്ച് വളാരെ ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തുന്ന സംഘടനയായ സെന്റര്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ മീഡിയ എത്തിക്സിന്റെ വെബ്സൈറ്റാണ്- www.cimethics.org. 2007 ജൂലൈയിലാണ് സെന്ററിന്റെ തുടക്കം. പ്രാഗില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നു വന്നു ചേര്‍ന്ന പത്രപ്രവര്‍ത്തകരുടെ ഒരാഴ്ചത്തെ സമ്മേളനത്തിനു ശേഷമാണ് സംഘടനയ്ക്ക് തുടക്കം കുറിച്ചത്. ന്യൂസ് റൂമുകളില്‍ നഷ്ടമാകുന്ന സാന്മാര്‍ഗികത എങ്ങനെ തിരിച്ചു പിടിക്കാം എന്നതാണ് സെന്ററിന്റെ പ്രവര്‍ത്തന ലക്ഷ്യം.മീഡിയാ എത്തിക്സ് സംബന്ധിച്ച് പരിശീലനം നല്‍കുകയാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലൊന്ന്. കോഴ്സ് സൈറ്റ് വഴി ഓണ്‍ലൈനിലുമുണ്ട്. എത്തിക്സ് സംബന്ധിച്ച് പത്രപ്രവര്‍ത്തകര്‍ക്ക് ഫെല്ലോഷിപ്പുകള്‍ സംഘടന ഒരുക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫെല്ലോഷിപ്പ് നേടിയതിലൊരാള് ഇന്ത്യാക്കാരനായ ഡോ. രാധേശ്യാം യാദവ് ആണ്.രാജ്യാന്തര മീഡീയാ എത്തിക്സ് ദിനം സംഘടിപ്പിക്കുന്നതും ഇവരുടെ പ്രവര്‍ത്തനത്തില്‍ പെടുന്നു. അടുത്ത മീഡിയാ എത്തിക്സ് ദിനം സെപ്റ്റംബര്‍ 19ന് ആചരിക്കും. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ന്യൂസ് ലെറ്റര്‍ മെയിലില്‍ എത്തും. ന്യൂസ് ലെറ്ററിന്റെ ആര്‍ക്കൈവ്സും ഉണ്ട്. എത്തിക്സ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ബ്ലോഗും ഉണ്ട്. സെന്റര്‍ നടത്തിയ വിവിധ പ്രൊജക്ട് സ്റ്റഡികളുടെ റിപ്പോര്‍ട്ടുകള്‍ സൈറ്റില്‍ നിന്നു കിട്ടും. ഫെല്ലോഷിപ്പ് നേടിയവരുടെ റിപ്പോര്‍ട്ടുകള്‍ ഹോം പേജില്‍ നിന്നു തന്നെ കണ്ടെത്താം. ജെ-എത്തിനോമിക്സ് ട്രെയ്നിംഗ് ആണ് മറ്റൊരു പ്രത്യേകത. ജേണലിസം, എത്തിക്സ്, ഇക്കണോമിക്സ് എന്നിവ തമ്മിലുള്ള ബന്ധമാണ് ഇതില്‍ പഠന വിഷയമാക്കുന്നത്.
ഐ.സി.ഐ.ഇ
ഇന്‍ഫര്‍മേഷന്‍ എത്തിക്സ് പഠന വിധേയമാക്കുന്ന സംഘടനയായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ എത്തിക്സിന്റെ വെബ്സൈറ്റ് http://icie.zkm.de ഇതു സംബന്ധിച്ച ധാരാളം വിവരങ്ങള്‍ ലഭ്യമാക്കുന്നു. 1999ല്‍ റാഫേല്‍ കാപുറോ എന്ന പത്രപ്രവര്‍ത്തകനാണ് ഇതിനു തുടക്കമിട്ടത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 280 അംഗങ്ങളുള്ള സംഘടനയായി മാറി.ന്യൂസ്, ദ് ഫീല്‍ഡ്, ഇന്‍സ്റ്റിട്യൂഷന്‍സ്, ടീച്ചിംഗ്, പബ്ലിക്കേഷന്‍സ് എന്നിവയാണ് സൈറ്റിന്റെ പ്രധാന വിഭാഗങ്ങള്‍. ഇന്‍ഫര്‍മേഷനും എത്തിക്സും സംബന്ധിച്ച വാര്‍ത്തകളാണ് ന്യൂസില്‍. ഇന്‍ഫര്‍മേഷന്‍ എത്തിക്സ് എന്നാല്‍ എന്തെന്ന് ദ് ഫീല്‍ഡ് എന്ന സെക്ഷന്‍ പറഞ്ഞു തരുന്നു. ഈ വിഷയം ലോകമെമ്പാടും പഠിപ്പിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റിട്യൂഷന്‍സ് എന്ന വിഭാഗത്തില്‍ നിന്നു കണ്ടെത്താം. ഇതു സംബന്ധിച്ച അധ്യാപകരുടെ വിവരങ്ങളാണ് ടീച്ചിഗ് വിഭാഗത്തില്‍. വിവിധ റിപ്പോര്‍ട്ടുകള്‍ പബ്ലിക്കേഷന്‍സ് വിഭാഗത്തില്‍ കണ്ടെത്താം.
ഇ.പി.ഷാജുദീന്‍