നെറ്റ് വര്‍ക്ക്ഡ്, ടീച്ചിംഗ് ഓണ്‍ലൈന്‍ ജേണലിസം, പബ്ലിഷിംഗ്2.0

നെറ്റ് വര്‍ക്ക്ഡ് സൊസൈറ്റി ഓഫ് പ്രഫഷണല്‍ ജേണലിസ്റ്റ്‌സ് : (എസ്.പി.ജെ)അവരുടെ വെബ്‌സൈറ്റിനോടൊപ്പം നടത്തുന്ന ബ്ലോഗ് ആണ് നെറ്റ് വര്‍ക്ക്ഡ്. (tthp://blogs.spjnetwork.org/tech). മാധ്യമ രംഗത്തെ സാങ്കേതിക വിദ്യയെ പറ്റി പത്രപ്രവര്‍ത്തകരെ ബോധവല്കരിക്കുകയാണ് സൈറ്റിന്റെ ലക്ഷ്യം.എസ്.പി.ജെയുടെ ഡിജിറ്റല്‍ മീഡിയാ കമ്മിറ്റിയാണ് ഇതിന്റെ നടത്തിപ്പുകാര്‍. എസ്.പി.ജെയെക്കുറിച്ച് ഈ കോളത്തില്‍ മുന്‍പ് പരാമര്‍ശിച്ചിട്ടുള്ളതാണ്. പത്രപ്രവര്‍ത്തന മേഖലയില്‍ കൂടുതലായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് വളരെ വിജ്ഞാനപ്രദവും പ്രായോഗിക അറിവുകളുള്ളതുമായ ബ്ലോഗ് ആണിത്. മാധ്യമ രംഗത്ത് അനുദിനം ഉണ്ടാകുന്ന സാങ്കേതിക വളര്‍ച്ചയെ ഈ സൈറ്റില്‍ നിന്നു മനസിലാക്കാം.2007 മേയ് മുതലുള്ള ഉള്ളടക്കം ഇതിന്റെ ആര്‍ക്കൈവ്‌സ് വിഭാഗത്തില്‍ ലഭ്യമാണ്. 31 വിഭാഗങ്ങളിലായി ഇതിലെ ഉള്ളടക്കം വിഭജിച്ചിരിക്കുന്നു. ഇതില്‍ ഫ്യൂച്ചര്‍ ഓഫ് മീഡിയ, ജേണലിസം എജൂക്കേഷന്‍, മൊബൈല്‍ ഡിവൈസസ്, റൈറ്റിങ്ങ് ഫോര്‍ ദ് വെബ് തുടങ്ങിയ വിഭാഗങ്ങള്‍ പ്രയോജനപ്രദമാണ്. പത്രപ്രവര്‍ത്തന മേഖലയെയും ഇതിലെ പുതിയ സാങ്കേതികവിദ്യകളെയും ആഴത്തില്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമാണ് ഈ വെബ്‌സൈറ്റ്.

ടീച്ചിംഗ് ഓണ്‍ലൈന്‍ ജേണലിസം
ജേണലിസ്റ്റ്‌സ് ടൂള്‍കിറ്റ് എന്ന വെബ്‌സൈറ്റ് മുന്‍പ് ഈ കോളത്തില്‍ പരിചയപ്പെടുത്തിയിരുന്നു. ഈ സൈറ്റിന്റെ സ്ഥാപകയായ മിന്‍ഡി മക് ആഡംസ് ഓണ്‍ലൈന്‍ ജേണലിസം സംബന്ധിച്ച് കൈകാര്യം ചെയ്യുന്ന ബ്ലോഗ് ആണ് ടീച്ചിംഗ് ഓണ്‍ലൈന്‍ ജേണലിസം (വേേു://ാശിറ്യാരമറമാ.െരീാ/ീേഷീൗ). ഓണ്‍ലൈന്‍ ജേണലിസം എങ്ങനെ പഠിപ്പിക്കാം എന്നതാണ് ഇതിലെ ഉള്ളടക്കം. പത്രപ്രവര്‍ത്തകയും പത്രപ്രവര്‍ത്തന അധ്യാപികയുമായ മിന്‍ഡി വളരെ ആഴത്തിലുള്ള പഠനം ഈ ബ്ലോഗിനു വേണ്ടി ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ വളരെ പ്രയോജനപ്രദവുമാണ് ഈ ബ്ലോഗ്. 16 വിഭാഗങ്ങളിലായാണ് ഇതിലെ ഉള്ളടക്കം. ഓണ്‍ലൈന്‍ ജേണലിസം സംബന്ധിച്ച ഈ വിഭാഗങ്ങളത്രയും നിരവധി ലേഖനങ്ങള്‍ കൊണ്ടും പഠന സാമഗ്രികള്‍ കൊണ്ടും സമ്പന്നമാണ്. ധാരാളം സിലബസുകള്‍ മിന്‍ഡി ഇതില്‍ നല്കിയിട്ടുണ്ട്. ഇത് അധ്യാപകര്‍ക്ക് പ്രയോജനകരമാണ്. മാത്രവുമല്ല, ഏതാണ്ട് എല്ലാ ആഴ്ചയും ഇതില്‍ പുതിയ ഉള്ളടക്കം കൂട്ടിച്ചേര്‍ക്കുന്നു. ഇതു കൂടാതെ ഓണ്‍ലൈന്‍ ജേണലിസം സംബന്ധിച്ച പുതിയ വിവരങ്ങള്‍ മറ്റു പ്രസിദ്ധീകരണങ്ങളില്‍ വന്നത് ഇതില്‍ ലിങ്കായി നല്കുന്നുമുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇമെയ്‌ലില്‍ പുതിയ വിവരങ്ങളും സൈറ്റ് സംബന്ധിച്ച അറിയിപ്പുകളും കിട്ടും. 
പബ്ലിഷിംഗ്2.0
മാധ്യമരംഗത്തെയും വാര്‍ത്തകളെയും പത്രപ്രവര്‍ത്തനത്തെയും സാങ്കേതികവിദ്യ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന നിരീക്ഷണമാണ് ഈ സൈറ്റിന്റെ ഉള്ളടക്കം. വിലാസം: വേേു://ുൗയഹശവെശിഴ2.രീാ സ്‌കോട്ട് കാര്‍പ്, റോബര്‍ട് യംഗ് എന്നിവരാണ് സൈറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യാ വളര്‍ച്ച സംബന്ധിച്ച് വളരെയധികം വിജ്ഞാനം നിറഞ്ഞ ബ്ലോഗ് ആണിത്. 52 വിഷയങ്ങളിലായാണ് ഇതിലെ ഉള്ളടക്കങ്ങള്‍. സാധാരണ വെബ്‌സൈറ്റുകള്‍ പത്രപ്രവര്‍ത്തനത്തിന്റെ ഏതെങ്കിലും ഒരു മേഖലയെ മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍ ഈ സൈറ്റില്‍ വിവിധ  പത്രപ്രവര്‍ത്തന മേഖലകളിലെ സാങ്കേതികവിദ്യയാണ്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതില്‍ വെബ് 2, കണ്ടന്റ് ഡിസ്ട്രിബ്യൂഷന്‍, ലിങ്ക് ജേണലിസം, മീഡീയാ പ്ലാറ്റ്‌ഫോംസ്, ഓണ്‍ലൈന്‍ പബ്ലിഷിങ്ങ് തുടങ്ങിയവ മികച്ച ഉള്ളടക്കങ്ങളാണ്. ഏതാണ്ട് എല്ലാ ആഴ്ചയും  പുതിയ ഉള്ളടക്കം ചേര്‍ക്കുന്നു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ന്യൂസ്‌ലെറ്റര്‍ ഇമെയ്‌ലില്‍ കിട്ടും.