ജേണലിസം ബ്ലോഗ്, മീഡിയാ എത്തിക്‌സ്

ജേണലിസം ബ്ലോഗ്
ആന്‍ഡി ഡിക്കിന്‍സണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ബ്ലോഗ് ആണ് http://www.andydickinson.net/. മാധ്യമ പ്രവര്‍ത്തകര്‍ സഹായകമായ ധാരാളം ലേഖനങ്ങള്‍ ഇതിലുണ്ട്. അതിലേറെ പ്രയോജനപ്രദമായ ലിങ്കുകളാണ് സൈറ്റിന്റെ പ്രത്യേകത. കമ്യൂണിറ്റി ജേണലിസം, ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം, ഡേറ്റാ ജേണലിസം, സോഷ്യല്‍ മീഡിയ എന്നിങ്ങനെ ഇന്ന് പ്രസക്തമായ ധാരാളം മാധ്യമ മേഖലകളെ സംബന്ധിച്ച് ഇതില്‍ പല തരത്തില്‍ പരാമര്‍ശിക്കുന്നു. മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ വിവരങ്ങളും സൈറ്റിലുണ്ട്. ധാരാളം വിഷയങ്ങളില്‍ 2006 മുതലുള്ള ലേഖനങ്ങള്‍ അടങ്ങുന്ന ആര്‍ക്കൈവ് ആണ് സൈറ്റിലെ ഒരു പ്രധാന ആകര്‍ഷണം. 
മീഡിയാ എത്തിക്‌സ്
ലോകമെമ്പാടും എല്ലാക്കാലവും ചര്‍ച്ച നടക്കുന്ന കാര്യമാണ് മാധ്യമ ധാര്‍മികത. ഇതു ചര്‍ച്ച ചെയ്യാന്‍ ഒരു പ്രസിദ്ധീകരണം തന്നെയുണ്ട്- മീഡിയാ എത്തിക്‌സ്. ഇതിന്റെ വെബ്‌സൈറ്റാണ് http://www.mediaethicsmagazine.com/. 
മാധ്യമ ധാര്‍മികത സംബന്ധിച്ച നിരവധി ലേഖനങ്ങള്‍ ഈ സൈറ്റിലുണ്ട്. എത്തിക്‌സ് കണ്‍സെപ്റ്റ്, മീഡിയാ ടീച്ചിങ്ങ്, റിപ്പോര്‍ട്ട് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ധാരാളം ലേഖനങ്ങളാണ് സൈറ്റില്‍ ഉള്ളത്. മൂന്നു മാസത്തില്‍ ഒരിക്കല്‍ ഇറങ്ങുന്ന പ്രസിദ്ധീകരണമായതിനാല്‍ അച്ചടി രൂപം പുറത്തിറങ്ങിയ ശേഷമാണ് സൈറ്റ് അപ്‌ഡേറ്റ് ചെയ്യുക. ആര്‍ക്കൈവ്‌സ് എന്ന വിഭാഗത്തില്‍ പഴയ ലക്കങ്ങളിലെ ലേഖനങ്ങളുടെ ശേഖരമുണ്ട്. ഈ മേഖലയെ സംബന്ധിച്ച് ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാണ് ഈ സൈറ്റ്.