എം.ആര്‍.സി. , ഐ.ഐ.ജെ.ബി. & വേള്‍ഡ് പ്രസ് ഇന്‍സ്റ്റിട്യൂട്ട്

എം.ആര്‍.സി. 
അമേരിക്കയിലെ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന സംഘടനയായ മീഡിയ റിസര്‍ച്ച് സെന്ററിന്റെ വെബ്‌സൈറ്റാണ് www.mrc.org. 1987 മുതല്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. അമേരിക്കന്‍ മാധ്യമങ്ങളിലെ ഇടതുപക്ഷത്തിനനുകൂലമായ റിപ്പോര്‍ട്ടിംഗിനെതിരേയാണ് തങ്ങള്‍ പോരാടുന്നതെന്ന് അവര്‍ പറയുന്നു. മാധ്യമങ്ങളെ എല്ലാ ദിവസവും അവലോകനം ചെയ്യുന്ന സംഘടന, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ദിവസേന അവലോകനം ഇമെയില്‍ ചെയ്തു നല്‍കുന്നു. വാരാന്ത്യ അവലോകനവും ഓരോ ആഴ്ചതോറും പക്ഷം പിടിച്ചുള്ള പ്രസ്താവനകളുടെ പരിശോധനയും സൈറ്റിന്റെ ലക്ഷ്യങ്ങളാണ്. എല്ലാ വര്‍ഷവും ഏറ്റവും മോശം റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡും ഇവര്‍ പ്രഖ്യാപിക്കും. റിസര്‍ച്ച് എന്ന ലിങ്കിലെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്‌സ് എന്ന വിഭാഗത്തില്‍ നിന്ന് സംഘടന നടത്തിയ പ്രധാന അന്വേഷണങ്ങളുടെ വിശദ വിവരം ലഭിക്കും. അതില്‍ നിന്നു തന്നെ അവരുടെ ഇടതുപക്ഷ വിരുദ്ധ സ്വഭാവം മനസിലാക്കാം. റിസര്‍ച്ച് വിഭാഗത്തിലെ ഓരോ ഉപ വിഭാഗവും അനേകം റിപ്പോര്‍ട്ടുകളാല്‍ സമൃദ്ധമാണ്.ഹോം പേജിലെ മസ്റ്റ് റീഡ്‌സ്, ബയസ് അലെര്‍ട്ട്, കോളങ്ങള്‍, ലേറ്റസ്റ്റ് റിസര്‍ച്ച്, കള്‍ച്ചര്‍ എന്നീ വിഭാഗങ്ങളിലും ഉള്ളടക്കങ്ങള്‍ ഏറെയുണ്ട്. 
ഐ.ഐ.ജെ.ബി.
ബെര്‍ലിനിലെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ജേണലിസത്തിന്റെ വെബ്‌സൈറ്റ് ആണ് ശശഷയ.റല. 46 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് ഐ.ഐ. ജ.ബി. 1990ല്‍ ഒരു ലാഭേച്ഛയുമില്ലാത്ത സംഘടനയായി മാറി. അതിനു ശേഷം ഏഷ്യയിലും ആഫ്രിക്കയിലുമായി നൂറി ധികം കോഴ്‌സുകളും നൂറിലധികം സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും ഇന്‍സ്റ്റിട്യൂട്ട് നടത്തി. എണ്‍പതു രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പത്രപ്രവര്‍ത്തകര്‍ക്ക് ഇന്‍സ്റ്റിട്യൂട്ടില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന സൈറ്റാണിത്. ഫാക്ട്‌സ്, കോഓപ്പറേഷന്‍, സ്റ്റാട്യൂട്ട് എന്നീ വിഭാഗങ്ങളില്‍ നിന്ന് ഇന്‍സ്റ്റിട്യൂട്ടിന്റെ പൊതു സ്വഭാവം, പ്രവര്‍ത്തന രീതി തുടങ്ങിയവ മനസിലാക്കാം. ഇതിലെ പ്രൊജക്ട്‌സ് എന്ന വിഭാഗത്തില്‍ ഓരോ വര്‍ഷവും ഇന്‍സ്റ്റിട്യൂട്ട് നടത്തുന്ന കോഴ്‌സുകളുടെ വിവരങ്ങള്‍ കിട്ടും. ഈ വര്‍ഷത്തെ കോഴ്‌സുകളുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടില്ല. പഴയ വര്‍ഷങ്ങളുടെ ലിങ്കുകള്‍ നോക്കിയാല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ കോഴ്‌സുകളുടെ സ്വഭാവം മനസിലാക്കാം.ഇന്‍സ്റ്റിട്യൂട്ട് കേരളത്തിലും മുന്‍പ് ശില്‍പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം ശില്‍പശാലകളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് കോണ്ടാക്ട് വിഭാഗത്തിലെ അലുമ്‌നി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാം. അലുമ്‌നി അല്ലാത്തവര്‍ക്കും സൗജന്യമായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റിട്യൂട്ടിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു സാധിക്കും.
വേള്‍ഡ് പ്രസ് ഇന്‍സ്റ്റിട്യൂട്ട്
അമേരിക്കയിലെ മിനിയപോലിസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പ്രസ് ഇന്‍സ്റ്റിട്യൂട്ടിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ www.worldpressinstitute.org എന്ന സൈറ്റില്‍ നിന്നു മനസിലാക്കാം. രാജ്യാന്തര തലത്തില്‍ പത്രപ്രവര്‍ത്തകര്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രധാ
ന ദൗത്യങ്ങളിലൊന്ന്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ വശങ്ങള്‍ രാജ്യാന്തരതലത്തില്‍ പ്രചരിപ്പിക്കുക എന്നതാണ് ഇന്‍സ്റ്റിട്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല. ഇന്‍സ്റ്റിട്യൂട്ടിന്റെ അന്‍പതാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുകയാണ്.ഇന്‍സ്റ്റിട്യൂട്ടിന്റെ ഫെല്ലോഷിപ്പിനെ കുറിച്ച് ഫെല്ലോഷിപ്പ് എന്ന വിഭാഗത്തില്‍ നിന്നു മനസിലാക്കാം. ഓരോ വര്‍ഷത്തെയും ഫെല്ലോഷിപ്പ് കിട്ടുന്നവരെ ഡബ്ല്യു.പി.ഐ. ഫെല്ലോസ് എന്ന വിഭാഗത്തില്‍ പരിചയപ്പെടുത്തുന്നു. ഇവരെഴുതിയ ബ്ലോഗുകളും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ടുകളും മറ്റും ഡബ്ല്യു.പി.ഐ. റിപ്പോര്‍ട്ട്‌സ് എന്ന വിഭാഗത്തില്‍ നിന്നു കിട്ടും.