Error message

ആഗോളവല്‍ക്കരണവും ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളും

ആഗോളവല്‍ക്കരണത്തിന്റെ കാല്‍നൂറ്റാണ്ട് (1989-2014) ഇന്ത്യന്‍ മാധ്യമരംഗത്തെ യഥാര്‍ഥ വിപ്ലവത്തിന്റെകൂടി കാലമാണ്. വാര്‍ത്താ, വിനോദ, വിനിമയമണ്ഡലങ്ങളിലെ മാധ്യമ ഉടമസ്ഥത, സാങ്കേതികത, നിയമങ്ങള്‍, വ്യാപനം, വളര്‍ച്ച, വൈവിധ്യം എന്നീ തലങ്ങളില്‍ രണ്ടുനൂറ്റാണ്ട് വരെ ചരിത്രമുളള ഇന്ത്യന്‍ മാധ്യമരംഗം വന്‍കുതിപ്പുകള്‍ നടത്തുന്നത് 1990 മുതലാണ്. അച്ചടിമാധ്യമങ്ങള്‍, വിശേഷിച്ച് വര്‍ത്തമാനപ്പത്രങ്ങള്‍ പ്രചാരത്തില്‍ നാല്-അഞ്ചു മടങ്ങ് വളര്‍ന്നു. എണ്ണത്തിലുമുണ്ടായി വന്‍കുതിപ്പ്. 91-'92 ല്‍ ഒട്ടാകെ 32,000 പത്രങ്ങളുണ്ടായിരുന്ന സ്ഥാനത്ത് 2012-13 ല്‍ 94,000 പത്രങ്ങളായി. ശ്രാവ്യമാധ്യമം സ്വകാര്യവല്‍ക്കരിക്കപ്പെടുകയും എഫ്.എം. സാങ്കേതികതയിലൂടെ കൂടുതല്‍ വ്യാപകമാകുകയും ചെയ്തു. 250 ലധികം എഫ്.എം. സ്റ്റേഷനുകള്‍ ഇപ്പോള്‍തന്നെ ഇന്ത്യയിലുണ്ട്. 839 സ്റ്റേഷനുകള്‍ ഉടന്‍ നിലവില്‍ വരികയും ചെയ്യും (ഡവെമ ഞീറൃശഴൗല,െ ങമ്യമ ഞമിഴമിമവേമി, 2015). ടെലിവിഷന്‍ സ്വകാര്യ, ഉപഗ്രഹവിപ്ലവങ്ങളിലൂടെ സ്വന്തം ജീവിതകാലമാക്കി ഈ ഘട്ടത്തെ മാറ്റുകയും അച്ചടി, ശ്രാവ്യമാധ്യമങ്ങളെ എല്ലാ അര്‍ഥത്തിലും പിന്തള്ളുകയും ചെയ്തു. പ്രചാരത്തില്‍, പരസ്യവരുമാനത്തില്‍, വാര്‍ത്താ-വിനോദ മൂല്യങ്ങളില്‍, ജനപ്രീതിയില്‍... ഇന്റര്‍നെറ്റിനെ മുന്‍നിര്‍ത്തുന്ന നവമാധ്യമങ്ങള്‍ ആശയവിനിമയരംഗം സമ്പൂര്‍ണ്ണമായി കീഴടക്കുകയും ആധുനിക മാധ്യമങ്ങളെ സമഗ്രമായി നവീകരിക്കുകയും ചെയ്തതിനൊപ്പം സ്വന്തം ബഹുജനമാധ്യമങ്ങള്‍ക്കു രൂപംകൊടുക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങള്‍ എന്നറിയപ്പെടുന്നവയുടെ കാലം പുതിയ നൂറ്റാണ്ടിലാണ് രൂപംകൊളളുന്നത്. ഒരു പതിറ്റാണ്ടിനുളളില്‍ അത് ലോകത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു. 2018 ഓടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 50 കോടിയാകും എന്ന് പഠനങ്ങള്‍ പറയുന്നു. മൊബൈല്‍ഫോണിന്റെ വ്യാപനമാണ് ഈ രംഗത്തെ ശ്രദ്ധേയമായ ഒരു മാറ്റം. 2014ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ ഉപയോക്താക്കള്‍ 63.84 കോടിയാണ് (ഠവല ഒശിറൗ, 2015 ഖൗില 28). ജനസംഖ്യയുടെ പകുതി. വെറും പത്തുവര്‍ഷത്തെ ചരിത്രമുളള ഒരു മാധ്യമമാണിതെന്നോര്‍ക്കണം. ഫോണ്‍വിളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേര്‍ മൊബൈലിനെ ആശ്രയിക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുചേരാനാണ് എന്നതും ഇതോടു ചേര്‍ത്തുവായിക്കുക.
    ആഗോള, സ്വകാര്യ കുത്തകകളുടെ സാന്നിധ്യം, അതിനൂതനമായ സാങ്കേതികതകളുടെ ഉപയോഗം, അസാധാരണമാംവിധം വിപണിവല്‍കൃതമായ ഉള്ളടക്കവും ഘടനയും 70-80 ശതമാനം ജനങ്ങളിലേക്ക് എത്തിച്ചേരുന്ന അവസ്ഥ എന്നിങ്ങനെ ഇക്കാലഘട്ടത്തിന്റെ ഇന്ത്യന്‍ മാധ്യമങ്ങളുടെ പൊതുസ്വഭാവങ്ങള്‍ മുഖ്യമായും നാലാണ്. ഓരോന്നും, ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെയും സാങ്കേതിക മുന്നേറ്റത്തിന്റെയും ഫലം. സാക്ഷരതാനിരക്കിലോ അടിസ്ഥാനജീവിതസൗകര്യങ്ങളുടെ കാര്യത്തിലോ ഉണ്ടാകാത്ത കുതിപ്പാണ് മാധ്യമ വിനിമയ-വ്യാപനരംഗങ്ങളില്‍ ഇക്കാലത്തുണ്ടായിട്ടുളളത്. നിരക്ഷരത നാല്പതുശതമാനമുളള ഇന്ത്യയില്‍ അറുപതുശതമാനം പേര്‍ക്ക് കക്കൂസില്ല എന്ന വിഖ്യാതമായ അവസ്ഥ ഓര്‍മ്മിക്കുക. പക്ഷെ ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക് മാധ്യമരംഗങ്ങളിലും പരമ്പരാഗത മാധ്യമരംഗത്തുമുണ്ടാകുന്ന മുന്നേറ്റത്തിന് അതൊന്നും തടസ്സമാകുന്നില്ല.
    ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വാര്‍ത്താമാധ്യമരംഗത്തെയും ആഗോളവല്‍ക്കരണത്തെയും കൂട്ടിയിണക്കുന്ന ഏഴു പഠനങ്ങളുടെ ഈ സമാഹാരം പ്രസിദ്ധീകൃതമാകുന്നത്. മുന്‍പുതന്നെ കിറശമി ങലറശമ ശ െമ ഏഹീയമഹശലെറ ണീൃഹറ' എന്ന പേരില്‍ 2010 ല്‍ ഇവര്‍ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു (കാണുക, മീഡിയ, ആഗസ്റ്റ്, 2012). അത് മാധ്യമരംഗത്തെ പൊതുമാറ്റങ്ങളെക്കുറിച്ചായിരുന്നുവെങ്കില്‍ പുതിയ ഗ്രന്ഥം വാര്‍ത്താമാധ്യമരംഗത്തെക്കുറിച്ചുളള സവിശേഷ പഠനമാണ്. ഇന്ത്യന്‍ സമൂഹത്തിലെ ഏഴ് പ്രധാന സന്ദര്‍ഭങ്ങള്‍ (രാഷ്ട്രീയ ടെലിവിഷന്‍, ഒളികാമറ, ഭീകരവാദറിപ്പോര്‍ട്ടിംഗ്, പെയ്ഡ് ന്യൂസ്, സാമൂഹ്യമാധ്യമങ്ങള്‍, മാധ്യമീകൃതരാഷ്ട്രം, ദല്‍ഹി കൂട്ടബലാത്സംഗക്കേസിന്റെ റിപ്പോര്‍ട്ടിംഗ് എന്നിവ) മുന്‍നിര്‍ത്തി ആഗോളവല്‍ക്കരണകാലത്തെ വാര്‍ത്താമാധ്യമങ്ങള്‍ അവയെ എങ്ങനെ വാര്‍ത്തയാക്കി മാറ്റി എന്നതിന്റെ സൂക്ഷ്മവും വിശദവുമായ അപഗ്രഥനം നടത്തുന്നു, ഉഷയും മായയും.
    ആഗോളവല്‍ക്കരണകാലത്ത് ഇന്ത്യയില്‍ വാര്‍ത്താ, വിനോദ മാധ്യമരംഗത്തുണ്ടായ കുതിച്ചുചാട്ടത്തിനു പിന്നില്‍ വിപണിയുടെ നേരിട്ടുളള ഇടപെടലും സ്വാധീനവും താല്‍പര്യവുമാണുളളത്. ഇംഗ്ലീഷിലെന്നപോലെ ഇന്ത്യന്‍ഭാഷകളിലും നിരവധി പുതിയ മാധ്യമങ്ങള്‍, വിശേഷിച്ചും ടെലിവിഷന്‍ ചാനലുകള്‍ നിലവില്‍ വന്നത് യഥാര്‍ഥത്തില്‍ വിപണിയുടെ ആവശ്യവും പരസ്യപിന്തുണയും കാരണമാണ്. 1991 ല്‍ ഒരു ചാനല്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2001 ല്‍ നൂറു ചാനലുകളായി. തൊട്ടടുത്ത ദശകത്തില്‍ അത് ആറുമടങ്ങ് വളര്‍ന്നു. പ്രാദേശികഭാഷകളിലെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തില്‍ പ്രാദേശികഭാഷാചാനലുകള്‍ നിലവില്‍ വന്നതോടെ പത്രങ്ങളിലേക്കുളള പരസ്യങ്ങളുടെ കുത്തൊഴുക്ക് കുറഞ്ഞുതുടങ്ങി.
    ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായുളള സാമ്പത്തിക ഉദാരവല്‍ക്കരണവും ദേശീയ നിയന്ത്രണങ്ങളുടെ എടുത്തുകളയലും ഏറ്റവുമധികം പ്രകടമായ മേഖലകളിലൊന്നാണ് ടെലിവിഷന്റേത്. സാമ്പത്തികരംഗത്തും സാംസ്‌കാരികരംഗത്തും ഒരുപോലെ പ്രകടമായ ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും ജനപ്രിയവും പരിവര്‍ത്തനോന്മുഖവുമായ ജിഹ്വയായി ടെലിവിഷന്‍ മാറി. പത്രം, ടെലിവിഷന്‍, നവമാധ്യമങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി, ഇക്കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ ഇന്ത്യന്‍ വാര്‍ത്താമാധ്യമരംഗത്തുണ്ടായ മാറ്റങ്ങളുടെ പൊതുഘടനയും സ്വഭാവങ്ങളും വിശദീകരിക്കുന്നു, ആമുഖലേഖനം. നിരവധി സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മാധ്യമരേഖകളെ ആശ്രയിച്ചും ഓരോ രംഗത്തെയും പഠിതാക്കളെ ഉദ്ധരിച്ചും ശ്രദ്ധേയമായ ചില സാമൂഹ്യശാസ്ത്രസങ്കല്പനങ്ങള്‍ ഉപയോഗിച്ചും ഉഷ, വാര്‍ത്താമാധ്യമങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയം വിശകലനം ചെയ്യുന്നു. ഉദാഹരണത്തിന്, ഹേബര്‍മാസ് മുന്നോട്ടുവച്ച സാര്‍വലൗകികവും ഏകവുമായ പൊതുമണ്ഡലസങ്കല്പനത്തെ ബഹുതല സാധ്യതകളിലേക്കു വ്യാപിപ്പിച്ച് കാരികാപിനെന്‍ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പിന്തുടര്‍ന്നാണ് ഉഷ തന്റെയും മായയുടെയും ലേഖനങ്ങളുടെ സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ അടിത്തറ സൂചിപ്പിക്കുന്നത് (പുറം : 24).
    മാധ്യമ-സാംസ്‌കാരിക പഠനസമീപനങ്ങള്‍ ഉടനീളം സ്വീകരിച്ചും പ്രതിനിധാനപരമായി ചില സന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്തും കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ ഒരു ചരിത്രാപഗ്രഥനം ലക്ഷ്യമിടുന്നു ഗ്രന്ഥകര്‍ത്താക്കള്‍.
    ആമുഖത്തെത്തുടര്‍ന്നുവരുന്ന ആദ്യലേഖനത്തില്‍ മായാരംഗനാഥന്‍ നിരീക്ഷകനില്‍ (ീയലെൃ്‌ലൃ) നിന്ന് പങ്കാളി (ുമൃശേരശുമി)േയിലേക്കു മാറുന്ന ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളുടെ കര്‍തൃത്വം വിശദീകരിക്കുന്നു. സണ്‍ടിവിയുടെ ഉത്ഭവവികാസങ്ങളെ മുന്‍നിര്‍ത്തിയുളള ഈ പഠനം ടെലിവിഷന്‍ രാഷ്ട്രീയത്തെയും രാഷ്ട്രീയടെലിവിഷനെയും കുറിച്ചുളള ചര്‍ച്ചകൂടിയായി മാറുന്നു. ഡിഎംകെക്കുവേണ്ടി സണ്‍ടിവി തുടക്കമിട്ട ഈയൊരു പ്രവണത പിന്തുടര്‍ന്ന് ഇന്ത്യയില്‍ ഏതാണ്ട് ഇരുപത്താറോളം വാര്‍ത്താചാനലുകള്‍ നേരിട്ട് രാഷ്ട്രീയപാര്‍ട്ടികളോ അവരുടെ നേതാക്കളോ ആരംഭിക്കുകയുണ്ടായി. ഇതു സൃഷ്ടിച്ച് ഏറ്റവും വലിയ മാറ്റം ഇന്ത്യന്‍ രാഷ്ട്രീയം അസാമാന്യമാംവിധം ടെലിവിഷ്വലൈസ്' ചെയ്യപ്പെട്ടു എന്നതാണ്. പ്രാദേശികതലത്തിലാണ് മേല്പറഞ്ഞ മുഴുവന്‍ ചാനലുകളും എന്നത് ഏറെ ശ്രദ്ധേയമാകുന്നു. രാഷ്ട്രീയമാണ് വാര്‍ത്താചാനലുകളുടെ ജീവശ്വാസം എന്ന നിലയിലേക്ക് ദേശീയചാനലുകളെപ്പോലും മാറ്റാന്‍ ഇവയ്ക്കു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വകയായി ആറ് വാര്‍ത്താചാനലുകളുള്ളപ്പോള്‍ പഴയ' ആന്ധ്രാപ്രദേശില്‍ പതിനേഴു വാര്‍ത്താചാനലുകളാണുളളത്. സ്റ്റാര്‍ടിവിക്കും സീടിവിക്കും സമാന്തരമായി ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ രംഗത്തു വെന്നിക്കൊടിപാറിച്ച സണ്‍ടിവിയുടെ തകര്‍ച്ച ആരംഭിക്കും മുന്‍പാണ് (2015 ല്‍) ഈ ലേഖനം എഴുതപ്പെടുന്നതെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
സ്റ്റിംഗ് ജേണലിസത്തെക്കുറിച്ചുളള മായയുടെ പഠനം, അഴിമതിവിരുദ്ധ, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃകയായി വികസിച്ചുവന്നിട്ടുളള ഒളികാമറ' റിപ്പോര്‍ട്ടിംഗിനെക്കുറിച്ചാണ്. ദൃശ്യ, നവ മാധ്യമങ്ങളിലാണ് ഇവയുടെ ആധിക്യം. മാധ്യമധാര്‍മ്മികതയെക്കുറിച്ചുളള നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഒരവസ്ഥയും ഇവ സൃഷ്ടിച്ചിട്ടുണ്ട്. 1980 കളില്‍ അരുണ്‍ ഷൂറി എഡിറ്ററായിരുന്നപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രശസ്തമായ മാതൃകകള്‍ക്കു തുടക്കം കുറിക്കുന്നത്. അഴിമതി, പോലീസ് പീഡനം, ഗൂഢാലോചന, മനുഷ്യക്കടത്ത്,.......... ഭഗല്‍പൂര്‍ ദുരന്തം മുതല്‍ ബോഫോഴ്‌സ് വരെ. 1979-81 കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസില്‍ അശ്വിനി സരിന്‍ എഴുതിയ മനുഷ്യക്കടത്തിനെയും പെണ്‍വാണിഭത്തെയും കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ മായ വിശകലനം ചെയ്യുന്നു. ടെലിവിഷന്‍കാലത്താണ് ഒളികാമറകയുടെ കളിതുടങ്ങുന്നത്. മുന്‍പ് ശബ്ദരേഖയോ, കടലാസ് രേഖകളോ ഒക്കെയായിരുന്നു, തുറുപ്പുകള്‍. തെഹല്‍ക്ക പോലുളള മാധ്യമങ്ങള്‍ ഏറെ കോളിളക്കമുണ്ടാക്കിയ പല വാര്‍ത്തകളും പുറത്തുകൊണ്ടുവന്നത് സ്റ്റിംഗ് ഓപ്പറേഷന്‍ വഴിയായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ്, ബംഗാരുലക്ഷ്മണ്‍ തുടങ്ങിയ പല വന്‍മരങ്ങളും കടപുഴകിയത് അങ്ങനെയാണ്. നീരാ റാഡിയ ടേപ്പുകള്‍, സീ ന്യൂസിനെതിരെ നവീന്‍ ജിന്‍ഡാല്‍ നടത്തിയ എതിര്‍ സ്റ്റിംഗ് ഓപ്പറേഷന്‍' എന്നിവ മായ അപഗ്രഥിക്കുന്നു. 
ഭീകരവാദവും ടെലിവിഷനും' എന്ന പഠനത്തില്‍ ഉഷ, 2008 നവംബര്‍ 20 ന് മുംബയിലുണ്ടായ ആക്രമണപരമ്പരകള്‍ 24 മണിക്കൂറും സംപ്രേഷണം ചെയ്തുകൊണ്ട് ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ സൃഷ്ടിച്ച സിഎന്‍എന്‍ പ്രഭാവം' ചര്‍ച്ചചെയ്യുന്നു. 1980 ല്‍ തുടക്കമിട്ട സിഎന്‍എന്‍ ചാനലാണ് 24 ഃ 7 വാര്‍ത്തയെന്ന സംസ്‌കാരത്തിന്റെ സ്രഷ്ടാവ്. 1990 കളില്‍ ഗള്‍ഫ് യുദ്ധം സംപ്രേഷണം ചെയ്തുകൊണ്ട് ഈ ചാനല്‍ തുടക്കമിട്ട അമേരിക്കന്‍ സാമ്രാജ്യത്തെ ഇസ്ലാംവിരുദ്ധ വാര്‍ത്താരാഷ്ട്രീയം ദേശീയതയെക്കുറിച്ചു മാത്രമല്ല, ഭീകരവാദത്തെയും മതമൗലികവാദത്തെയും കുറിച്ചും ഒരു മാധ്യമത്തിനു സൃഷ്ടിക്കാന്‍ കഴിയുന്ന അപാരമായ മതവെറിയുടെ ഏടുകളായി മാറി. ഇന്ത്യയില്‍ നടാടെ ഇത്തരമൊരു രാഷ്ട്രീയത്തിന് വാര്‍ത്താചാനലുകള്‍ മത്സരബുദ്ധിയോടെ രൂപംകൊടുക്കുകയായിരുന്നു മുംബയ് ആക്രമണ റിപ്പോര്‍ട്ടിംഗില്‍ എന്ന് ഉഷ സമര്‍ഥിക്കുന്നു. മാധ്യമവിമര്‍ശകര്‍ മുതല്‍ സുപ്രീംകോടതിവരെ നിശിതമായി വിമര്‍ശിച്ച ഈ ചാനല്‍ഇടപെടലിന്റെ സൂക്ഷ്മരാഷ്ട്രീയം ഉഷ വിശദീകരിക്കുന്നു. ആത്മനിയന്ത്രണമില്ലാത്ത ചാനലുകള്‍, മാധ്യമധാര്‍മ്മികത മുതല്‍ രാജ്യസുരക്ഷവരെ ബലികൊടുത്ത വാണിജ്യസ്ഥാപനങ്ങളായി മാറിയതിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണമായിത്തീരുകയായിരുന്നു മുംബെയ് ആക്രമണത്തിന്റെ 24 ഃ 7 കവറേജ്.
    പെയ്ഡ് ന്യൂസ്' എന്നു പേരുകേട്ട, ഇന്ത്യന്‍ മാധ്യമരംഗത്തെ ഏറ്റവും കുപ്രസിദ്ധമായ പ്രവണതയെക്കുറിച്ചാണ് മായയുടെ അടുത്ത ലേഖനം. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ബിസിനസുകാരും ചേര്‍ന്നുളള ഒരു പൊറാട്ടുനാടകമായി വാര്‍ത്ത' മാറുന്നതിന്റെ അവലോകനം. മുഖ്യമായും ദ ഹിന്ദു' ദിനപത്രത്തില്‍ പി. സായ്‌നാഥിന്റെ ഇടപെടലിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച് പെയ്ഡ് ന്യൂസ്, റാഡിയ ടേപ്പുകള്‍ സൃഷ്ടിച്ചതിനെക്കാള്‍ വലിയ അവമതിയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു സൃഷ്ടിച്ചുനല്‍കിത്. പണമോ പരസ്യമോ പകരം വാങ്ങി രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും മറ്റാര്‍ക്കും അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ അധാര്‍മ്മികത ടൈംസ് ഓഫ് ഇന്ത്യ' മുതല്‍ പ്രാദേശിക ചെറുകിട മാധ്യമങ്ങള്‍വരെ ഏതിനും ബാധകമാകുന്നു. യഥാര്‍ഥത്തില്‍ ഈ പ്രവണത ഒരു പൊതുമാധ്യമസംസ്‌കാരംതന്നെയാണെങ്കിലും മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പില്‍ ടൈംസ് ഓഫ് ഇന്ത്യയും ചില അതിസമ്പന്നരായ രാഷ്ട്രീയനേതാക്കളും തമ്മിലുണ്ടാക്കിയ ധാരണയാണ് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടത്. പാര്‍ലമെന്റിലും തെരഞ്ഞെടുപ്പു കമ്മീഷനിലും അക്കാദമിക മാധ്യമപഠന സ്ഥാപനങ്ങളിലും സുപ്രീംകോടതിയിലും പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയിലുമൊക്കെ പെയ്ഡ് ന്യൂസ്' നിരന്തരം ചര്‍ച്ചചെയ്യപ്പെട്ടു. ടിഎന്‍ നൈനാന്‍, ബി.ജി. വര്‍ഗീസ്, സുമിത് ചക്രവര്‍ത്തി, മധുകിഷ്വാര്‍ എന്നിവരുള്‍പ്പെടുന്ന ഒരു കമ്മിറ്റിയെ ഈ വിഷയം പഠിക്കാന്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ നിയോഗിച്ചു. പരന്‍ജോയ് ഗുഹാതാകുര്‍ത്ത ശ്രദ്ധേയമായ ഒരു ഡോക്യുമെന്ററിതന്നെ നിര്‍മ്മിച്ചു. ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളുടെ വിശ്വാസ്യത എക്കാലത്തേക്കുമായി തകര്‍ന്നു. കോര്‍പ്പറേറ്റ് കാലത്ത് വാര്‍ത്താമാധ്യമങ്ങള്‍ക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ വീഴ്ചയായി ഈ മാറ്റം വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
    നവസാമൂഹ്യമാധ്യമങ്ങള്‍ സെറ്റുചെയ്യുന്ന വാര്‍ത്താഅജണ്ടകളെക്കുറിച്ചാണ് അടുത്ത ലേഖനം. 2011ലെ അറബ്‌വസന്തത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാണിച്ച്, ദല്‍ഹിയില്‍ നടന്ന അണ്ണാഹസാരെ  പ്രസ്ഥാനത്തിന്റെ ജനകീയസമരങ്ങളുടെ നവമാധ്യമരാഷ്ട്രീയം അപഗ്രഥിക്കുന്നു, ഉഷ. യുപിഎസര്‍ക്കാരിന്റെ വമ്പന്‍ അഴിമതികളെക്കുറിച്ച് അച്ചടി, ദൃശ്യമാധ്യമങ്ങള്‍ നിരന്തരം നല്‍കിക്കൊണ്ടിരുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച സാമൂഹ്യാവസ്ഥകള്‍ക്കുമേലാണ് ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളും മൊബൈല്‍ഫോണ്‍ വഴിയുളള എസ്എംഎസുകളും അണ്ണാഹസാരെപ്രസ്ഥാനത്തിന്റെ ജിഹ്വകളായി മാറിയത്. സര്‍ക്കാര്‍പരസ്യങ്ങളെ ആശ്രയിക്കുന്ന പത്രങ്ങള്‍ മുതല്‍ ഇടത്, അക്കാദമിക ബുദ്ധിജീവികള്‍ വരെയുളളവര്‍ അണ്ണാതരംഗത്തെ അരാജകവാദമായും മധ്യവര്‍ഗകലാപമായും അരാഷ്ട്രീയവാദമായും എഴുതിത്തളളിയപ്പോള്‍ ജനങ്ങള്‍ അതില്‍ അണിചേരുകയായിരുന്നു. മാധ്യമങ്ങള്‍ക്ക്, അവരുടെ വികാരം മാനിക്കേണ്ടിവന്നു; സാമൂഹ്യമാധ്യമങ്ങള്‍ സൃഷ്ടിച്ച അജണ്ട പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നു.
    ആഗോളവല്‍ക്കരണകാലത്തെ മാധ്യമീകൃത രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയെ വ്യാഖ്യാനിക്കുകയാണ് അടുത്ത ലേഖനത്തില്‍, മായ. ദേശീയതയ്ക്കു പുതിയ രൂപവും ഘടനയും നിര്‍മ്മിച്ചുകൊണ്ട് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ആഗോള ഇന്ത്യയുടെ അപഗ്രഥനമായി മാറുന്നു, ഈ പഠനം. ഗ്രന്ഥത്തിന്റെ മുഖ്യപ്രമേയത്തിന്റെ ഏറ്റവും സാര്‍ഥകമായ വിശകലനം. മാധ്യമദേശീയത (Media Nationalism) എന്നു വിളിക്കാവുന്ന ഈയവസ്ഥക്ക് രണ്ടു സുപ്രധാന സന്ദര്‍ഭങ്ങളുണ്ട്, ഇന്ത്യയില്‍. സ്വാതന്ത്ര്യപൂര്‍വ-ദേശീയ പ്രസ്ഥാനകാലത്തെ പത്രങ്ങളുടെ രാഷ്ട്രനിര്‍മ്മിതിയാണ് ഒന്നാമത്തേത്. ഹിന്ദിസിനിമയുള്‍പ്പെടെയുളളവ നിര്‍മ്മിച്ച ഇന്ത്യ ഇതിനനുബന്ധമായി മാറി. 1990കളോടെ, മുഖ്യമായും ടെലിവിഷന്‍ നിര്‍മ്മിക്കുന്ന ഹിന്ദുദേശീയതയാണ് രണ്ടാമത്തെ സന്ദര്‍ഭം. രാമായണ, മഹാഭാരത പരമ്പരകള്‍ തൊട്ടുതുടങ്ങുന്ന ഈ നവഭാരതനിര്‍മ്മിതി' നരേന്ദ്രമോദിയിലെത്തി നില്‍ക്കുന്നു. കാല്‍നൂറ്റാണ്ടുകൊണ്ട്, ഇലക്ട്രോണിക് കാപ്പിറ്റലിസം' എന്നു വിളിപ്പേരുവീണ സ്വകാര്യ ടെലിവിഷന്‍-നവമാധ്യമ വിപ്ലവകാലത്തിന്റെ ആഗോള ഇന്ത്യയെ, ഈ ദേശീയതയുടെ ഭാഗമായിത്തന്നെയാണ് വ്യാഖ്യാനിക്കേണ്ടിവരുന്നത്. ക്രിക്കറ്റും പുതിയ കാലത്തെ വര്‍ഗീയസംഘര്‍ഷങ്ങളും ഒരേപോലെ ഈ രണ്ടാംദേശീയതയെ സമൂര്‍ത്തമാക്കി മാറ്റുകയായിരുന്നു. 2009-ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍വംശജരായ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന ആക്രമണപരമ്പരയെക്കുറിച്ച് ഇന്ത്യന്‍ ഇംഗ്ലീഷ് വാര്‍ത്താമാധ്യമങ്ങളും ശ്രീലങ്കയിലെ തമിഴ്പ്രശ്‌നത്തെക്കുറിച്ച് തമിഴ്മാധ്യമങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തുകൊണ്ട് മായ ഈ വിഷയം സമഗ്രമായപഗ്രഥിക്കുന്നു.
    പരിണമിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ വാര്‍ത്താമാധ്യമങ്ങളുടെ പങ്ക്' എന്നതാണ് അവസാനലേഖനം. 2012 ഡിസംബറിലെ ദല്‍ഹി കൂട്ടബലാത്സംഗവും കൊലപാതകവും (നിര്‍ഭയ) അതിന്റെ വാര്‍ത്താമാധ്യമപ്രതിനിധാനങ്ങളിലൂടെ വിശകലനം ചെയ്യുകയാണ് ഉഷ. പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും നവസാമൂഹ്യമാധ്യമങ്ങളും ഒരുപോലെ ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളും ഇന്ത്യയിലുടനീളം (അണ്ണാഹസാരെപ്രസ്ഥാനത്തിലെന്നപോലെ) യുവാക്കള്‍ തെരുവിലിറങ്ങി ഭരണകൂടസ്ഥാപനങ്ങള്‍ക്കെതിരെ നടത്തിയ വിമര്‍ശനവും ഒരുപോലെ പരമ്പരാഗത രാഷ്ട്രീയപ്രസ്ഥാനങ്ങളെ നോക്കുകുത്തികളാക്കിയ കാലം. ഇവിടെയുമുണ്ടായി, മധ്യവര്‍ഗ, നഗരയുവാക്കളുടെ താല്‍ക്കാലിക വിപ്ലവമെന്ന വിമര്‍ശനം. പക്ഷെ, രാഷ്ട്രീയപ്രസ്ഥാനങ്ങളും ഭരണകൂടസ്ഥാപനങ്ങളും ഒന്നടങ്കം അഴിമതിയിലും വര്‍ഗീയതയിലും മുങ്ങിനിവരുന്ന കാലത്ത് അരാഷ്ട്രീയസംഘങ്ങളെന്ന വിശേഷണം ഒരു അവമതിയായി മാറുന്നില്ല എന്ന് നിര്‍ഭയപ്രശ്‌നത്തിന്റെ മാധ്യമ-സാമൂഹിക ഇടപെടലുകള്‍ തെളിയിക്കുകതന്നെ ചെയ്തു. അതേസമയംതന്നെ, ലിംഗജാഗ്രതയോ, സ്വകാര്യതയോ മനുഷ്യാവകാശങ്ങളോ പൂര്‍ണ്ണമായി നിലനിര്‍ത്തിയും സംരക്ഷിച്ചും കൊണ്ടായിരുന്നില്ല, പല മാധ്യമങ്ങളും പല വാര്‍ത്തകളും റിപ്പോര്‍ട്ടുചെയ്തത് എന്ന വിമര്‍ശനം ബാക്കിനില്‍ക്കുകയും ചെയ്യുന്നു.
    ഈവിധം, കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ ആഗോളവല്‍ക്കരണത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-സാങ്കേതിക-സാംസ്‌കാരിക യുക്തികള്‍ ഇന്ത്യന്‍ വാര്‍ത്താമാധ്യമരംഗത്തു സൃഷ്ടിച്ച മാറ്റങ്ങളും സ്വാധീനങ്ങളും പ്രവണതകളും പ്രകമ്പനങ്ങളും പ്രതിനിധാനപരമായി വിശകലനം ചെയ്യുന്നു, ഉഷയും മായയും. ചരിത്രബോധവും രാഷ്ട്രീയധാരണയുമുളള വാര്‍ത്താമാധ്യമ വിശകലനത്തിന്റെ അക്കാദമിക രീതിശാസ്ത്രപദ്ധതികള്‍ സുഭദ്രം പിന്തുടരുന്നവയാണ് ഈ പഠനങ്ങള്‍ എന്നത് എടുത്തുപറയുകതന്നെ വേണം. മാധ്യമപഠനത്തിന്റെ ശ്രദ്ധേയമായ സമകാല മാതൃകകളായി മാറുന്നു, ഓരോ ലേഖനവും.

ഷാജി ജേക്കബ്