ആക്കുറസി ഇന് മീഡിയ, റൈറ്റേഴ്‌സ് ഹാന്ഡ് ബുക്ക്, ജേണലിസം ടിപ്‌സ്

ആക്കുറസി ഇന് മീഡിയ : അമേരിക്കയിലെ മാധ്യമ നിരീക്ഷക സ്ഥാപനമായ ആക്കുറസി ഇന് മീഡിയയുടെ വെബ്‌സൈറ്റാണ് www.aim.org. മാധ്യമങ്ങള് പക്ഷം പിടിക്കുന്നത്  പുറത്തു കൊണ്ടുവരികയെന്നതാണ് തങ്ങളുടെ ദൗത്യമെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് സംഘടനയുടെ പ്രവര്ത്തനം. റിപ്പോര്ട്ടിംഗിലെ കൃത്യത, തുല്യത, നീതിബോധം തുടങ്ങിയവ ഉറപ്പുവരുത്താന് വേണ്ട പ്രവര്ത്തനങ്ങളാണ് സംഘടന ചെയ്യുന്നത്. ഇത് സൈറ്റില് നിന്നു വ്യക്തമാണ്. അമേരിക്കന് മാധ്യമങ്ങളില് പക്ഷം പിടിച്ചുള്ള റിപ്പോര്ട്ടിംഗ് വ്യാപകമാകുന്നതില് മനം മടുത്ത് ഒരു സംഘം ആക്ടിവിസ്റ്റുകള് 1969ല് തുടക്കമിട്ട സംഘടനയാണിത്.

മാധ്യമങ്ങളെ ഗൗരവത്തോടെ നിരീക്ഷിക്കുന്നവര്ക്ക് വളരെ സഹായകമായ സൈറ്റാണിത്. ഇതിന്റെ ആര്ട്ടിക്കിള് വിഭാഗത്തില് സ്ഥിരം പംക്തികള് റിപ്പോര്ട്ടുകള്, സ്‌പെഷല് റിപ്പോര്ട്ടുകള്, ഗസ്റ്റ് കോളങ്ങള് എന്നീ ഭാഗങ്ങളിലായി അനേകം ലേഖനങ്ങളും മറ്റും നല്കിയിരിക്കുന്നു. എയ്മിന്റെ ചെയര്മാന് ഡോണ് ഇര്വിന്റെ ബ്ലോഗും സംഘടനയുടെ ഓണ് ടാര്ജറ്റ് എന്ന ബ്ലോഗും ഈ സൈറ്റിന്റെ ഹോം പേജില് നിന്നു കണ്ടെത്താം. വളരെ ജനപ്രീതിയുള്ള ബ്ലോഗാണ് ഡോണ് ഇര്വിന്റേത്. ഇതിലെ ലേഖനങ്ങള് ചിലപ്പോള് അപ്പാടെ മറ്റു മുഖ്യധാരാ പ്രസിദ്ധീകരണങ്ങള് പുനപ്രസിദ്ധീകരിക്കാറുണ്ട്.
നിരവധി പോഡ്കാസ്റ്റുകള്, വീഡിയോകള് എന്നിവയും സൈറ്റില് നിന്നു കണ്ടെത്താനാകും. സൈറ്റില് രജിസ്റ്റര് ചെയ്താല് പുതിയ വിവരങ്ങള് അറിയിച്ചുകൊണ്ടുള്ള ഇമെയില് ദിവസേന കിട്ടും.

റൈറ്റേഴ്‌സ് ഹാന്ഡ് ബുക്ക്

അമേരിക്കയിലെ വിസ്‌കാന്‌സന് സര്വകലാശാലയിലെ വിദ്യാര്ഥികളെ ഇംഗ്ലീഷിലെ ക്രിയേറ്റീവ് റൈറ്റിംഗ് പഠിപ്പിക്കാന് ഉണ്ടാക്കിയ റൈറ്റിംഗ് സെന്ററിന്റെ വെബ്‌സൈറ്റിലെ ഒരു വിഭാഗമാണ് ദ് റൈറ്റേഴ്‌സ് ഹാന്ഡ് ബുക്ക് (http://writing.wisc.edu/Handbook/tSyle.html). ഇംഗ്ലീഷിലെ എഴുത്ത് മെച്ചപ്പെടുത്താന് സഹായിക്കുന്ന നിരവധി നിര്‌ദേശങ്ങള് ഈ സൈറ്റില് നിന്നു കണ്ടെത്താം.  എഴുത്ത് ശൈലി മെച്ചപ്പെടുത്തുക, എഴുത്തിന്റെ വിവിധ ഘട്ടങ്ങള് മനസിലാക്കുക, വ്യാകരണവും ചിഹ്നങ്ങളുടെ ഉപയോഗവും മനസിലാക്കുക തുടങ്ങിയ കാര്യങ്ങള് ഇതില് നിന്നു പഠിക്കാനാകും. എഴുതുന്നതിനൊപ്പമുള്ള വിവിധ ചിഹ്നങ്ങള് ഉപയോഗിക്കുന്നതില് പരിചയസമ്പന്നരായ എഴുത്തുകാര് പോലും തെറ്റു വരുത്താറുണ്ട്. ഇത്തരം ചിഹ്നങ്ങളുടെ ഉപയോഗങ്ങള് എല്ലാ ഭാഷയിലും ഒരേപോലെ ആയതിനാല് വളരെ പ്രയോജനപ്രദമാണ് ഇതിലെ പാഠങ്ങള്. പ്രൂഫ് വായിക്കേണ്ട രീതി, സ്ഥിരം വരുത്തുന്ന ചില തെറ്റുകള് തുടങ്ങിയവയും ഉപകാരപ്രദമായ വിഭാഗങ്ങളാണ്.

ജേണലിസം ടിപ്‌സ്

പത്രപ്രവര്ത്തകര്ക്ക് ആധുനിക സാങ്കേതിക വിദ്യകളെ മനസിലാക്കാന് സഹായിക്കുന്ന വെബ്‌സൈറ്റാണ് www.facsnet.org.
പ്രധാനമായും ഓണ്‌ലൈനില് എഴുതി പണം ഉണ്ടാക്കുന്നതെങ്ങനെ എന്നതാണ് ഈ സൈറ്റിലെ ഉള്ളടക്കം. ആപ്പിള് ഐ ട്യൂണില് ഇ ബുക്ക് പ്രസിദ്ധീകരിക്കുന്നത് എങ്ങനെ, ഇബുക്ക് ഉപയോഗിച്ച് എങ്ങനെ ലാഭമുണ്ടാക്കാം, ഇബുക്ക് പ്രസിദ്ധീകരിക്കാനുള്ള മാര്ഗങ്ങള്, ജേണലിസ്റ്റുകള്ക്ക് എങ്ങനെ ഇന്റര്‌നെറ്റ് ഉപയോഗിക്കാം തുടങ്ങിയ വിവരങ്ങള് ഇപ്പോള് ഈ സൈറ്റിലുള്ള ഉള്ളടക്കങ്ങളില് നിന്നു മനസിലാക്കാം. എല്ലാ ലേഖനങ്ങളും വീഡിയോയുടെ സഹായത്താല് വിശദീകരിച്ചിട്ടുമുണ്ട്.