എനിക്കിഷ്ടം കളികളും നാടകവും സിനിമയും ആണ്. പത്ര വായന തുടങ്ങിയ കാലത്ത് ഞാനാദ്യം അന്വേഷിച്ചിരുന്നത് ഇവ സംബന്ധിച്ച വാര്‍ത്തകളായിരുന്നു. ഒപ്പം കൗതുകവാര്‍ത്തകളും. അവയും ഞാന്‍ തേടുമായിരുന്നു. പക്ഷെ എനിക്ക് വായിക്കാനായി പത്രത്തിലുണ്ടായിരുന്നത് അറുപതു ശതമാനം പൊളിറ്റിക്സും ശേഷം മരണവും അപകടവും യുദ്ധവും പരസ്യവും വായിച്ചാല്‍ മനസ്സിലാകാത്ത ഗൗരവമെന്നു തോന്നിച്ച പ്രശ്നങ്ങളുടെ പണ്ഡിതോചിത അപഗ്രഥനങ്ങളുടെ മിക്സും ആയിരുന്നു. ഞാന്‍ മെല്ലെ ഞാനറിയാതെ ഇത്തരം വാര്‍ത്തകളുടെ അടിമയായി. ഇന്ന് ഞാന്‍ വായിക്കുന്ന വാര്‍ത്തകള്‍ എനിക്കാവശ്യമാണോ?