ഐ.പി.ഐ. : സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്സൈറ്റ് ആണ് http://www.freemedia.at. എഡിറ്റര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ആഗോള കൂട്ടായ്മയാണ് ഐ.പി.ഐ. ഈ വെബ്സൈറ്റ് ആകട്ടെ, പത്രപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രയോജനപ്രദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. സൈറ്റിന്റെ ബ്ലോഗ്, പ്രസ് റൂം തുടങ്ങിയ ഭാഗങ്ങളാണ് ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കുന്നത്.